പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിൽ പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം നടന്നു

ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിൽ സരസ്വതി ദേവിയുടെ തൃക്കരങ്ങളിൽ വച്ച് പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം ഇന്ന് ക്ഷേത്രത്തിൽ നടന്നു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ കലാകാരിയും നർത്തകിയും ആയ ശ്രേയക്കു നൽകിയാണ് ഉദ്ഘാടനം നടത്തിയത്. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ്‌ കെ. ശശികുമാർ, സെക്രട്ടറി പി. ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ,, സമിതി ഭരണ സമിതി അംഗങ്ങൾ, കരമന ജയൻ, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സരസ്വതി ദേവിയുടെ കരങ്ങളിൽ വച്ച് പൂജിച്ച വീണ ഭവനങ്ങളിൽവയ്ക്കുന്നത് വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികൾക്ക് പഠനത്തിൽ ഉയർച്ചയും, ഉത്സാഹവും മേൽഗതിയും കൈവരിക്കാൻ കഴിയും എന്നതാണ് വിശ്വാസം. ക്ഷേത്രത്തിൽ എത്തുന്ന കുട്ടികൾക്ക്സരസ്വതി ദേവിയുടെ പാദത്തിൽ വച്ച് പൂജ ചെയ്ത പേനകൾ സൗജന്യമായി ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *