അനന്തപുരിയിൽ കുടുംബ സൗഹൃദത്തിന്റെ കിരണങ്ങൾ വിളിച്ചോതുന്ന നിംസ് മൈക്രോ ഹോസ്പിറ്റലിന് തുടക്കം

തിരുവനന്തപുരം : തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ സർജറി ക്യാമ്പ് സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട മുൻ എം പി ശ്രീ.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വാർഡ് കൗൺസിലർ ശ്രീ.പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് മൈക്രോ ഹോസ്പിറ്റൽസ് സർജറി വിഭാഗം മേധാവി ഡോ.ബിജു ഐ.ജി നായർ നേതൃത്വം നൽകിയ ക്യാമ്പിൽ നിംസ് മെഡിസിറ്റി എം ഡി ശ്രീ.എം എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. നന്ദാവനം റസിഡൻ്റ്സ് അസോസിയേഷൻ ട്രഷറർ ശ്രീ. റസൂൽ ഖാൻ, ശ്രീ. മുണ്ടക്കൽ രാജേഷ്, സാമൂഹ്യ പ്രവർത്തകൻ ശ്രീ. എം എം സഫർ, ശ്രീ. സൈജു മുഹമ്മദ്, നിംസ് മൈക്രോ ഹോസ്പിറ്റൽസ് കൺസൽട്ടൻ്റുമാരായ ഡോ.സൂസൻ കോശി, ഡോ.ദേവി, ഡോ.ആതിര നിംസ് മെഡിസിറ്റി സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഇന്ദിരാമ്മ ജെ എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ നിംസ് മൈക്രോ ഹോസ്പിറ്റൽസ് സി ഇ ഒ ശ്രീമതി.ഫാത്തിമ മിസാജ് കൃതജ്ഞത രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *