തിരുവനന്തപുരം :ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമു ഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്തിൽ ഏപ്രിൽ 23മുതൽ 27വരെ നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം വടക്കേ കൊട്ടാര വേദ പാ0ശാലയിൽ ചെങ്കോട്ടു കോണം ശ്രീ രാമ ദാസാ ശ്രമം പ്രസിഡന്റ് ബ്രഹ്മ പാദാനാന്തസരസ്വതി ഭദ്ര ദീപം തെളിയിച്ചു,സിനിമ സീരിയൽ നടൻ എം ആർ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ, ചെയർമാൻ ചെങ്കൽ രാജ ശേഖരൻ നായർ, എം ഗോപാൽ, ശരത്ചന്ദ്രൻ നായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.