ഇഫ്താർ സംഗമ വേദിയാകാൻ ഒരുങ്ങി ചാല..!

തിരുവനന്തപുരം :മത സൗഹാർദ്ദത്തിന്റെയും, സ്നേഹക്കൂട്ടായ്മയുടെയും സൗഹൃദം വിളിച്ചോതുന്ന സ്നേഹസംഗമത്തിന് അനന്തപുരിയുടെ പേരുകേട്ട സ്ഥലമായ ചാല ഒരുങ്ങുന്നു. നാളെയാണ് ഇഫ്താർ വിരുന്നും, സ്നേഹസംഗമവും നടക്കുന്നത്. നാളെ വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന ഈ മഹനീയ സ്നേഹസംഗമത്തിലേക്കു ഏവരെയും സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ 15വർഷക്കാലമായി ഈ പുണ്യ ദിനത്തിൽ പുണ്യ കർമ്മം ചെയ്യുന്നതിന് ചാലയിലെ ഒരു കൂട്ടം നല്ല മനസുകളാണ് ഇതിനു പിന്നിൽ. ശ്രീവിനായക രാധാകൃഷ്ണൻ കോ ഓർ ഡിനേറ്റർ ആയി സംഘടിപ്പിക്കുന്ന ഈ മഹനീയ സംരംഭത്തിനു കൂട്ട ഹസ്തം നൽകുന്നത് ശ്രീ രാം സ്വീറ്റ്സ് മുരുകൻ, ബിസ്മില്ല സ്റ്റോർസ് സാധത്,എൻ എൻ പെയിന്റ്സ് സനോജ്, എം എസ് പി പ്രൊവിഷൻസ് തമ്പി സുബ്ഭയ്യാപിള്ള, പ്രദീപ് മലക്കറി ക്കട, സം സം മുഹമ്മദ്‌ ഗാലിബ്‌, എന്നീ സൗഹൃദ മനസുകളാണ്. ഇവർ ഒന്നിക്കുമ്പോൾ നാളെ ചാല മറ്റൊരു ഇഫ്താർ സംഗമ വേദി ആകും. സം സം യാക്കൂബ് എന്ന സ്ഥാപനത്തിന് മുന്നിൽ ആണ് ഈ ഇഫ്താർ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. ഏവർക്കും നമസ്തെ കേരള ന്യൂസ്‌ ചാനലിന്റെ ഇഫ്താർ സ്നേഹസംഗമ ആശംസകൾ അറിയിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *