കഴക്കൂട്ടത്തെ മരിയൻ കോളേജ് ഓഫ് ആർക്കിടെക്ടർ ആൻഡ് പ്ലാനിംഗിൽ ഐജിബിസി സ്റ്റുഡന്റ് ചാപ്റ്റർ ആരംഭിച്ചു

കഴക്കൂട്ടത്തെ മരിയൻ ആർക്കിടെക്ടർ കോളേജിൽ ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി) സ്റ്റുഡന്റ് ചാപ്റ്റർ, നാഷണൽ ബിൽഡിംഗ് കോഡ് ഓഫ് ഇന്ത്യയുടെ ചെയർമാൻ എഞ്ചിനീയർ വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭം പരിസ്ഥിതി സൗഹൃദ ആശയങ്ങളിൽ പരിശീലനം നേടിയ വ്യവസായസജ്ജരായ പ്രൊഫെഷനലുകളെ വാർത്തെടുക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തരാക്കും.

സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബേബി കെ. പോൾ സ്വാഗത പ്രസംഗം നടത്തി. മുഖ്യാതിഥി വി. സുരേഷിൽ നിന്ന് ഡിപ്പാർട്ട്മെന്റ് മേധാവി പ്രൊഫ. ആദർശ് വിശ്വം സ്റ്റുഡന്റ് ചാപ്റ്റർ സർട്ടിഫിക്കറ്റ് സ്വീകരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. സുജ കുമാരി എൽ നന്ദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *