കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59മത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം

കേരള ക്ഷേത്രസംരക്ഷണസമിതിയുടെ 59-ആമത് സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണം നടന്നു. സംസ്‌കൃതി ഭവനിൽ സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേഷ് ബാബുവിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാമി സ്വപ്ര ബാനൻന്ത ഭദ്രദീപം തെളിയിച്ചു. ആദിത്യ വർമ്മ തമ്പുരാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഷാജു വേണുഗോപാൽ സ്വാഗതം ആശംസിച്ചു. മുൻ ഡി ജി പി ടി പി സെൻകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗോപാൽ എം, റാണി മോഹൻദാസ്, മുക്കo പാല മൂട് രാധാകൃഷ്ണൻ, സി കെ കുഞ്ഞു, കെ എസ് നാരായണൻ, തുടങ്ങിയ പ്രമുഖർ പങ്കെടുത്തിരുന്നു. ടി പി സെൻകുമാർ ചെയർമാൻ, വൈസ് ചെയർമാൻ സി കെ കുഞ്ഞു, ജനറൽ കൺവീനർ ജി കെ സുരേഷ് ബാബു, ജോയിന്റ് ജനറൽ കൺവീനർ ഷാജു വേണുഗോപാൽ, ട്രഷറർ പ്രേം ചന്ദ്, സന്യാസി വര്യന്മാർ, തന്ത്രിമാർ, സാംസ്‌കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ അടങ്ങുന്ന 1008പേർ ഉൾപ്പെടുന്ന സ്വാഗതസംഘ മാണ് രൂപീകരിച്ചിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *