കേരള ലാൻഡ് കമ്മിഷൻസ് ഏജന്റ്സ് യൂണിയന്റെ സംസ്ഥാന പ്രവർത്തക കൺവെൻഷൻ ജനുവരി 23ന് പാഞ്ജജന്യം ആഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എൻ കെ ജ്യോതിഷ് കുമാറിന്റെ അദ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. മുഖ്യ പ്രഭാഷണം ശശി തരൂർ എം പി നടത്തും. യോഗത്തിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ടി കെ ഉമ്മർ, സംസ്ഥാന സെക്രട്ടറി അനിൽകുമാർ എൻ, സ്റ്റേറ്റ് ട്രഷറർ ബീരാൻ കെ എം, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി എം ജാഫർ ഖാൻ തുടങ്ങിയവർ സംസാരിക്കും.