ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർസെക്കന്റ്ററി സ്‌കൂൾ75-ാം വാർഷികവും രക്ഷാകർതൃദിനവും ജനുവരി 17 വെള്ളിയാഴ്ച്ച

തിരുവനന്തപുരം : പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ 75-ാം സ്‌കൂൾ വാർഷികവും രക്ഷാകർത്തൃദിനവും 2025 ജനുവരി 17-ാം തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 5.00 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും. ഹിന്ദു മഹിളാമന്ദിരം സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ ഗീതാകുമാരിയുടെ അദ്ധ്യക്ഷതയിൽ ഷിജി. ജി. എസ്( പി. ടി. എ പ്രസിഡന്റ്‌ )സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിക്കുന്ന പൊതുയോഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാൻ ലാടെക്സ് ലിമിറ്റഡ് വൈസ് പ്രസിഡന്റ്‌ ഉണ്ണികൃഷ്‌ണൻ. എസ്. എം വിശിഷ്ട അതിഥിയായ പരിപാടിയിൽ പ്രധാനധ്യാപിക ലേഖ എസ്. വി. റിപ്പോർട്ട് അവതരിപ്പിക്കുകയും കെ.വൈ. രാധാലക്ഷ്മി പത്മരാജൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും തുടർന്ന് വിദ്യാർത്ഥികൾക്കുള്ള വിവിധ മെരിറ്റ് സ്കോളർഷി പ്പുകളുടെ വിതരണവും ഉണ്ടായിരിക്കും സംഗീത. ജെ. എസ് (പ്രിൻസിപ്പൽ ഇൻചാർജ്),അഡ്വ. കെ. വിശ്വംഭരൻ എന്നിവർ ആശംസപ്രസംഗവും ഷബ്നം.എം. (സ്‌കൂൾ ലീഡർ)കൃതജ്ഞത രേഖപെടുത്തും തുടർന്ന് വിദ്യാർത്ഥികളുടെ വിവിധതരം കലാപരിപാടികൾ സ്കൂൾ അങ്കണത്തിൽ നടക്കും

Leave a Comment

Your email address will not be published. Required fields are marked *