പൂജപ്പുര സരസ്വതി മണ്ഡപത്തി നകം “കസർത്തു പീഠമോ “….?

പൂജപ്പുര :പരിപാവനമായതും, വേളിമല മുരുക സ്വാമിയുടെ പവിത്രവും അദൃശ്യവും ആയ ദൈവീക സാന്നിധ്യം കുടികൊള്ളുന്നതുമായ പൂജപ്പുര സരസ്വതി മണ്ഡപം ആസ്ഥാനം മൈതാനത്തു നടക്കാനിറങ്ങുന്നവരുടെയും, ശരീര വ്യായാമം ചെയ്യുന്നവരുടെയും “ഈറ്റില്ലം “ആയി മാറിയിരിക്കുന്നു. സരസ്വതി മണ്ഡപം ചുറ്റു വേലി സ്ഥാപിച്ചു സുരക്ഷിത മാക്കിയിട്ടുണ്ടെങ്കിലും ഇത്തരം കോപ്രായങ്ങൾക്ക് ആരാണ് അനുവാദം കൊടുക്കുന്നത് എന്നറിയില്ല . മുരുകഭഗവാന്റെ പുണ്യ വിഗ്രഹം ആഘോഷപൂർവ്വം കൊണ്ടുവന്നു കുടിയിരുത്തുന്ന പുണ്യ കൽമണ്ഡപത്തിലാണ് മലർന്നു കിടന്നുള്ള “കായിക അഭ്യാസം “. ഇത് തുടർന്നു അനുവദിക്കണമോ എന്നുള്ള ചോദ്യം ഇവിടെ ഭരണം നടത്തുന്ന ജനകീയ സമിതിക്കുള്ളതാണ്.

Leave a Comment

Your email address will not be published. Required fields are marked *