തിരുവനന്തപുരം :- ലളിതാം ബിക എൻ എസ് എസ് കരയോഗത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ഏറെ പ്രശംസ അർഹിക്കുന്നതാണെന്ന് എൻ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ കരയോഗഅംഗങ്ങളിൽ കൂടുതൽ കെട്ടുറപ്പും, സഹോദര്യവും ഉണ്ടാകാൻ സാധിക്കും എന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലളിതംബിക എൻ എസ് എസ് കരയോഗത്തിന്റെ ഭരണ സമിതിയെ അദ്ദേഹം പ്രശംസിച്ചു. കരയോഗത്തിന്റെ വിശേഷാ ൽ പൊതുയോഗത്തിൽ പങ്കെടുത്തു പെൻഷൻ വിതരണത്തിന്റെയും, ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് സംഗീത്കുമാർ ഇക്കാര്യം പറഞ്ഞത്. അഖില ഭാരത അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സംഗീത് കുമാറിനെ കരയോഗം പ്രസിഡന്റ് ജെ വിശ്വനാഥൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു. കരയോഗം പ്രസിഡന്റ് ജെ വിശ്വനാഥൻ നായരുടെ ആദ്യക്ഷതയിൽ ആണ് ചടങ്ങുകൾ നടന്നത്. ചടങ്ങിൽ അംഗങ്ങൾ ക്കുള്ള പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം സംഗീത് കുമാർ നിർവഹിച്ചു. ചടങ്ങിൽ എഴുത്തുകാരൻ വിജയ കൃഷ്‌ണൻ, താലൂക്ക് യൂണിയൻ വനിതാ സമാജം അംഗം സീതാ ലക്ഷ്മി, പി എച് ഡി നേടിയ പാർവതി എ എൽ എന്നിവരെ ചടങ്ങിൽ സംഗീതകുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. കരയോഗം സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം വൈസ് പ്രസിഡന്റ്‌എം പി ചന്ദ്രൻ നായർ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു.