
തിരുവനന്തപുരം :ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി എസ് സി ടി ഐ എം എസ് ടി ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ സാങ്കേതിക കണ്ടുപിടിത്തങ്ങൾ കൈമാറുന്നത് സംബന്ധിച്ച് ധാരണ പത്രം ഒപ്പുവച്ചു. തദ്ദേശീയമായ ആരോഗ്യ സാങ്കേതികവിദ്യകളുടെ പ്രധാനമായും രോഗനിർണയത്തിലും,വൈദ്യോപകരണങ്ങളിലുമുള്ള ഗവേഷണത്തിലും,വികസനത്തിലും, ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യത്തെ മുൻനിര കേന്ദ്രങ്ങളിൽ ഒന്നാണ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി. കോവിഡ് 19 മഹാവ്യാധിയെ നേരിടുന്നതിനായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾ കോവിഡ് 19 ടെക്നോളജി ആക്സസ് പ്രോഗ്രാമിനായി ലോകാരോഗ്യ സംഘടനയുമായി ഒരു പ്രാരംഭ ധാരണ പത്രം ഒപ്പുവയ്ക്കുന്നതിലേക്ക് നയിച്ചു. ആരോഗ്യ സാങ്കേതികവിദ്യകളുടെ കൈമാറ്റം സുഗമമാക്കുന്നതിനും താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ സമഗ്ര ഉൽപന്ന വികസനശേഷി ഉണ്ടാക്കുന്നതിനുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് 2024 ജനുവരി 31 മുതൽ ഹെൽത്ത് ടെക്നോളജി ആക്സസ് സ്കൂളിലേക്ക് ഈ പ്രോഗ്രാം വിപുലീകരിച്ചു. ഇതിലേക്കായി എസ് സി ടി ഐ എം എസുമായി ഒരു ധാരണപത്രം രണ്ടു വർഷത്തേക്ക് ഒപ്പുവച്ചിട്ടുണ്ട്.നിലവിലുള്ള പൊതുജനാരോഗ്യം മുൻഗണനകളെ അഭിസംബോധന ചെയ്യുന്ന ആരോഗ്യ ഉത്പന്നങ്ങളുടെ ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം പകർച്ചവ്യാധി പ്രതിരോധം തയ്യാറെടുപ്പ് പ്രതികരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു. ഇത് സജീവമായി ലക്ഷ്യമാക്കുന്നത് ആരോഗ്യ അടിയന്തരാവസ്ഥയിലും അതിനുശേഷം പ്രസക്തമായ പ്ലാറ്റ്ഫോം സാങ്കേതികവിദ്യകളിലും മറ്റ് ആരോഗ്യ ഉത്പന്നങ്ങളിലുമാണ്.2025 ഫെബ്രുവരി 12 13 തീയതികളിൽ ലോകാരോഗ്യ സംഘടനയുടെ ഒരു വിദഗ്ധസംഘം എസ് സി ടി ഐ എം എസ് ടി സന്ദർശിച്ചു. ഒരു പ്രവർത്തന പദ്ധതി വികസിപ്പിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുന്ന എസ് സി ടി ഐ എം എസ് ടി വികസിപ്പിച്ച ആരോഗ്യ സാങ്കേതികവിദ്യകൾ തിരിച്ചറിയുകയും ചെയ്യുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം.ആഗോളവും പ്രാദേശികവുമായ ആരോഗ്യ സാങ്കേതിക കൺസോർഷൻ രൂപീകരിക്കുന്നതിനുള്ള സാധ്യതകളും അവർ ചർച്ച ചെയ്തു HTAP സീനിയർ ടെക്നിക്കൽ സ്പെഷ്യലിസ്റ്റ് ശ്രീ മൈക്കിൾ വാർഡ്,ടെക്നിക്കൽ ഓഫീസർ ഡോക്ടർ ചെലോഗ ബാൻഡ്,ഡയഗ്നോസ്റ്റിക് എക്സ്പേർട്ട് ഡോക്ടർ മിലിക്,ഡോക്ടർ ഐൻസ്റ്റീൻ കെ.സി.മെഡിക്കൽ ഉപകരണ വിദഗ്ധൻ ഭൗതിക സ്വത്തവകാശം വ്യാപാരം ആരോഗ്യം എന്നിവയിലെ WHO ഈസ്റ്റ് ഏഷ്യ റീജണൽ ഓഫീസിലെ മേഖല ഉപദേഷ്ടാവ് റീജണൽ അഡ്വൈസർ ഡോക്ടർ മനീഷ ശ്രീധർ ഡോക്ടർ മധൂർ ഗുപ്ത ഡബ്ലിയു ഹെച് ഓ കൺട്രി ഓഫീസിലെ ഫാർമസ്യൂട്ടിക്കൽ സാൻഡ് മെഡിക്കൽ പ്രോഡക്റ്റ് ഫോക്കൽ പോയിന്റിലെ ടെക്നിക്കൽ ഓഫീസർ എന്നിവരാണ് ഡബ്ലിയുയിൽ നിന്നും യോഗത്തിൽ പങ്കെടുത്തത്
16:06