സെക്രട്ടേറിയേറ്റിനു സമീപം ഉള്ള പ്രസ്സ് ക്ലബ്‌ റോഡിൽ വൻ അപകടം പതിയിരിക്കുന്നു. ഫയർ ഫോഴ്സ് അധികൃതരെ “ജാഗ്രത “

തിരുവനന്തപുരം :- പ്രസ്സ് ക്ലബിന് മുൻവശം സെൻട്രൽ നായർ സ്റ്റേഡിയത്തിന് ഒരു വശത്തുള്ള വൻ മരങ്ങളുടെ വൃക്ഷ ശിഖരങ്ങൾ റോഡിലേക്ക് ചാഞ്ഞും,ഒടിഞ്ഞും നിൽക്കുകയാണ്. ആറടിയിലധികം ഉയരമുള്ള ഒരു മരത്തിന്റെ ശാഖ ഒടിഞ്ഞു മറ്റൊരു മരത്തിൽ തൂങ്ങി കിടക്കുന്ന കാഴ്ചയാണ്‌ ചിത്രത്തിൽ കൊടുത്തിരിക്കുന്നത്. ദിനം പ്രതി ആയിരത്തിലധികം വലുതും, ചെറുതും ആയ വാഹനങ്ങൾ ഈ വഴി കടന്നു പോകുന്ന റോഡ് ആണ്. കൂടാതെ കാൽ നടക്കാരും. പകൽ സമയങ്ങളിൽ ഇവിടെ നിരവധി വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നതുമാണ്. ഏതു നിമിഷവും ഈ മരക്കൊമ്പ് താഴേക്കു വീഴുക ആണെങ്കിൽ വൻ ദുരന്തം ഉണ്ടാകും എന്നുള്ളതിന് യാതൊരു സംശയവും ഇല്ല. ഫയർ ഫോഴ്സ്, പോലീസ് ഉൾപ്പെടെ ഉള്ള അധികൃതർ ഉടനടി നടപടി സ്വീകരിക്കേണ്ടതാണ്.

Leave a Comment

Your email address will not be published. Required fields are marked *