സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങൾ തടയണം

 :കേരളത്തിൽ  വർധിച്ചുവരുന്ന മുതിർന്ന പൗരൻമാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ,പീഡനങ്ങൾ കൊലപാതകം, മയക്കുമരുന്ന് വിപണനം എന്നിവയ്ക്ക് എതിരെ ശക്തമായ നടപടികൾ സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സൊസൈറ്റി ഫോർ പീപ്പിൾസ് റൈറ്സ് (SFPR) മുഖ്യമന്ത്രിക്ക് നിവേദനം നൽകി.പ്രതികൾക്കായി  കേസുകൾ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ചെയർമാൻ എം എം സഫർ, വർക്കിങ് പ്രഡിഡന്റ് വി എസ് പ്രദീപ്, ജനറൽ സെക്രട്ടറി വേണു ഹരിദാസ്, ട്രഷറർ അജിതകുമാരി എന്നിവർ നിവേദനം കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *