തിരുവനന്തപുരം:2025വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനോട് അനുബന്ധിച്ചുള്ള പുര കെട്ട്, പന്തൽ നിർമ്മാണം ഇവകൾക്കായുള്ള കാൽ നാട്ടു കർമ്മം ആറ്റുകാൽ ക്ഷേത്രം മേൽശാന്തി മുരളീധരൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ ക്ഷേത്രസന്നിധിയിൽ ഇന്ന് നടന്നു. രാവിലെ 8.30 നും, 9നും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രത്തിനകത്തുള്ള ശ്രീ മഹാ ഗണപതി ക്ഷേത്രത്തിന്റെ ഒരു വശത്തു പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കാൽ നാട്ടു കർമ്മം നടന്നത്. കാൽ നാട്ടു കർമ്മത്തിന് ശേഷം കർപ്പൂരം കത്തിച്ചു കൊണ്ടുള്ള ദീപാ രാധനയും നടന്നു. കാൽ നാട്ടു കർമ്മം തൊഴുന്നതിന് ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റികൾ അടക്കം നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തിരുന്നു. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ, ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് പി കെ കൃഷ്ണൻ നായർ, സെക്രട്ടറി കെ. ശരത് കുമാർ, ജോയിന്റ് സെക്രട്ടറി എ എസ് അനുമോദ്, ട്രഷറർ എ ഗീതകുമാരി തുടങ്ങിയവരും ,കൂടാതെ 2025 ലെ ഉത്സവകമ്മിറ്റി ഭാരവാഹികളായ ജനറൽ കൺവീനർ, മറ്റു വിഭാഗങ്ങളിലെ കൺവീനർമാർ തുടങ്ങിയവരും ഈ മംഗള മുഹൂർത്തത്തിൽ സന്നിഹിത രായിരുന്നു.