40 വർഷക്കാലത്തെ വ്യവസായ -വാണിജ്യ മേഖലയിലെ കൈയ്യൊപ്പ് : അനന്തപുരിക്ക്‌ തിലകച്ചർത്തായി സരസ്വതി എന്റെർപ്രൈസ്സിന്റെ നൂതന സംരംഭം

തിരുവനന്തപുരം : കഴിഞ്ഞ 40 വർഷങ്ങളായി വ്യവസായ വാണിജ്യ മേഖലയിൽ കൈയ്യൊപ്പ് ചാർത്തി സരസ്വതി എന്റെർപ്രൈസ്സസ് നൂതന സംരംഭവുമായി അനന്തപുരിയിൽ., ഭവന നിർമ്മാണത്തിന് ആവശ്യമായ എല്ലാ സാനിറ്ററി ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഏവർക്കും സ്വന്തമാക്കാം.

ജനറൽ ആശുപത്രിക്ക്‌ സമീപം വടയക്കാട് അയ്യങ്കാളി റോഡിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ആരംഭിച്ച സെറ ഗാലറിയുടെ ഉദ്ഘാടനം ഫെബ്രുവരി 21ന് സെറ കമ്പനിയുടെ നാഷണൽ പ്രസിഡന്റ്‌ ഓഫ് മാർക്കറ്റിംഗ് ഹെഡ് ആയ രാഹുൽ ജയ്ൻ നിർവഹിച്ചു.

സെറ ഗാലറിയുടെ അതിനൂതന എല്ലാത്തരം സാനിറ്ററി ഉത്പന്നങ്ങൾ, അലങ്കാരം പ്രൗഡിയോടെ ഇവിടെ ലഭിക്കും. സെറ ഉത്പന്നങ്ങളുടെ ഒരു പ്രദർശന ഗാലറി പള്ളിപ്പുറത്തു ആരംഭിച്ചതായി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിൽ സെറയുടെ കേരള തമിഴ് നാട് സോണൽ ഹെഡ് ജയദീപ് അറിയിച്ചു. മാർക്കറ്റിംഗ് ഹെഡ് രാഹുൽ ജയ്ൻ, കേരള ഹെഡ് ബെന്നി കെ ജോൺ, സരസ്വതി എന്റെർപ്രൈസ്സസ് ഉടമ മോഹൻ ദാസ്, ഐശ്വര്യ മോഹൻദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *