
ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ധനുമാസ തിരുവാതിര മഹോത്സവം 2025 ജനുവരി 4 മുതൽ 13 വരെ
തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ശിവ ക്ഷേത്രങ്ങളിലൊന്നായ ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം 4ന് തുടങ്ങി 13ന് ആറാട്ടോടെ സമാപിക്കും.
ഒന്നാം ഉത്സവദിവസമായ 4 -ആം തിയതി ശനിയാഴ്ച പ്രത്യകപൂജകൾ, രാത്രി 7 ന് ഗണപതി ഭാഗവാന് ഉണ്ണിയപ്പം മൂടൽ, 7.30 ന് തൃക്കൊടിയേറ്റ്.രാത്രി 8ന് ഉത്സവപരിപാടികളുടെയും പുനരുദ്ധാരണ പരിപാടികളുടെയും സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് നിർവഹിക്കും തുടർന്ന് ഉത്സവപരിപാടികളായി നാരായണീയപാരായണം, ഭജൻസ്, രാത്രി 9 ന് വിശ്വകലകേന്ദ്രം സി. ബാലകൃഷ്ണൻ ആൻഡ് പാർട്ടിയുടെ തുള്ളൽ ത്രയം എന്നിവ ഉണ്ടായിരിക്കും