തിരുവനന്തപുരം :ചെണ്ട മേളത്തിനും, ആയിരക്കണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന വായ്ക്കുരവകൾ തെങ്കവിള ദേവി ക്ഷേത്ര സന്നിധിയെ ഭക്തിസാഗരത്തിൽ ആഴ്ത്തിയ സമയം പൂർണ്ണഹുതിയോടെ അഗ്നിദേവന് യാഗശാല സമർപ്പണം നടത്തിയതോടെ കഴിഞ്ഞ 25 മുതൽ നടത്തി വന്നിരുന്ന മഹാ കൽക്കി യാഗത്തിന് പരിസമാപ്തമായി. കഴിഞ്ഞ 4 ദിവസം ആയി തെങ്കവിള ദേവി ക്ഷേത്രത്തിൽ നടക്കുന്ന ഈ മഹായാഗത്തിന്റെ സംഘടകർ ദേവാ ശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് . ലോക നന്മക്കും, ലോക സമാധാനത്തിനും വേണ്ടി യാണ് ഈ മഹായാഗം നടത്തിയത് . വ്യാസ പരമാത്മ മഠഅധിപതി വ്യസാ നന്ദ ശിവയോഗി ആയിരുന്നു ആചാര്യൻ. 25ന് ആരംഭിച്ച മഹാ കൽക്കിയാഗം 29ന് വൈകുന്നേരം 6.30 ന്അ ഗ്നിദേവന് യാഗശാല സമർപ്പിചത്തോടെ അവസാനിച്ചു