ശ്രീ ജ്ഞാനബിക റിസർച്ച് ഫൗണ്ടേഷൻ ഫോർവേദിക് ലിവിങ് ന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷേമത്തിനും സനാതന ധർമ്മ സംരക്ഷണത്തിനും ഐക്യത്തിനും വേണ്ടി അയ്യപ്പൻ പൂജ ശാസ്താ ഹോമം നവഗ്രഹ ആരാധനയോടൊപ്പം ശനി ശാന്തി ഹോമം തുടങ്ങിയ പൂജകൾ ഈ വരുന്ന ഫെബ്രുവരി 22 23 ശനി ഞായർ ദിവസങ്ങളിൽ ശ്രീവരാഹത്തെ അയോധ്യ മണ്ഡപത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 23 ഞായറാഴ്ച നടക്കുന്ന ശാസ്ത സഹസ്രനാമ അർച്ചനയിൽ എല്ലാ സനാതനധർമ്മ വിശ്വാസികൾക്കും പങ്കെടുക്കാം എന്ന വിശേഷത കൂടിയുണ്ട്..ഫെബ്രുവരി 22 ശനി നടക്കുന്ന ശാസ്താപൂജ ശാസ്ത ഹോമം നവഗ്രഹ പൂജയോട് കൂടിയിട്ടുള്ള ശനിശാന്തി ഹോമവും ശനി ദോഷ പരിഹാരത്തിനായി നടത്തുന്നു.ശാസ്താവിന്റെ ആരാധന ശനിദോഷ പരിഹാരത്തിനായി വളരെ വിശേഷമായി പറയപ്പെട്ടിരിക്കുന്ന ഒന്നാണ്…ഏഴര ശനി ഖണ്ഡകശനി, അഷ്ടമത്തിൽ ശനി ശനിദശ തുടങ്ങിയ എല്ലാവിധത്തിലുള്ള ശനി ദോഷ പരിഹാരത്തിനായി ശാസ്താ ഹോമത്തിലും അയ്യപ്പൻ പൂജയിലും എല്ലാ സനാതനധർമ്മ വിശ്വാസികൾക്കും പങ്കെടുക്കാം.. കൂടാതെ ഫെബ്രുവരി 23 ഞായറാഴ്ച ഹരിഹരപുത്ര കല്യാണവും നടക്കുന്നു..അതിനെക്കുറിച്ച് കൂടുതൽ പറയുന്നു വേദശാസ്ത്ര പണ്ഡിതനും ഹൈന്ദവ ധർമ്മ പ്രചാരകനുo തന്ത്രിയും പൂജാ മേഖലകളിൽ അഗ്രഗണ്യനുമായ ഗിരീഷ് കുമാർ.