49-ാമത് സീനിയർ നാഷണൽ യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ പിരപ്പൻകോട് ഇന്റ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ

തിരുവനന്തപുരം :- യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ 49-ാമത് സീനിയർ നാഷണൽ യോഗ സ് പോർട്സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ തിരുവനന്തപുരത്തെ പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ സംഘടിപ്പിക്കും. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന സ്പോർട്‌സ് കൗൺസിലുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന യോഗ അസോസിയേഷൻ ഓഫ് കേരളയാണ് ഇത് സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിൻറെ ഉദ്ഘാടനം ഫെബ്രുവരി 13 ന് വൈകുന്നേരം 05:00 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. കായിക മന്ത്രി വി അബ്ദുൾ റഹ്മാൻ, യോഗാചാര്യൻ പത്മഭൂഷൻ എം,എഷ്യൻ യോഗ ഫെഡറേഷൻ പ്രസിഡൻ്റ് അശോക് കുമാർ അഗ്രവാൾ, അടൂർപ്രകാശ് എംപി, എ എ റഹിംഎം പി, ശ്രീ ഡികെ മുരളി എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഫെബ്രുവരി 16 ന് രാവിലെ 11:00 മണിക്ക് ബഹു: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും എന്ന് യോഗ ഫെഡറേഷൻ ചെയർമാൻ അഡ്വ. ഡി. കെ. മുരളി എം. എൽ. എ, പ്രസിഡന്റ്‌ അശോക് കുമാർ അഗർവാൾ, ഇണ്ട് അഗർവാൾ മറ്റു ഭാരവാഹികൾ പത്രസമ്മേളത്തിൽ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *