തെങ്കവിള ദേവി ക്ഷേത്രത്തിൽ നടന്ന മഹാ കൽക്കി യാഗത്തിന് സമാപനം…!
തിരുവനന്തപുരം :ചെണ്ട മേളത്തിനും, ആയിരക്കണക്കിന് ഭക്തരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന വായ്ക്കുരവകൾ തെങ്കവിള ദേവി ക്ഷേത്ര സന്നിധിയെ ഭക്തിസാഗരത്തിൽ ആഴ്ത്തിയ സമയം പൂർണ്ണഹുതിയോടെ അഗ്നിദേവന് യാഗശാല സമർപ്പണം നടത്തിയതോടെ കഴിഞ്ഞ 25 മുതൽ നടത്തി വന്നിരുന്ന മഹാ കൽക്കി യാഗത്തിന് പരിസമാപ്തമായി. കഴിഞ്ഞ 4 ദിവസം ആയി തെങ്കവിള ദേവി ക്ഷേത്രത്തിൽ നടക്കുന്ന ഈ മഹായാഗത്തിന്റെ സംഘടകർ ദേവാ ശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് . ലോക നന്മക്കും, ലോക സമാധാനത്തിനും വേണ്ടി യാണ് ഈ മഹായാഗം നടത്തിയത്
തെങ്കവിള ദേവി ക്ഷേത്രത്തിൽ നടന്ന മഹാ കൽക്കി യാഗത്തിന് സമാപനം…! Read More »
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം :കേരള ജേണലിസ്റ്റ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികൾ. രജിത പി.ആർ (പ്രസിഡൻറ്), വിജയദാസ്. ഡി (സെക്രട്ടറി) , അജിത് കുമാർ. ഡി (ട്രഷറർ).
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. Read More »
പുതിയ പാക്കേജിംഗുമായി ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ്..!
കൊച്ചി: ഭക്ഷ്യവ്യവസായ രംഗത്തെ മുന്‍നിരക്കാരായ കെആര്‍ബിഎല്‍ ലിമിറ്റഡിന്റെ ഉത്പന്നമായ ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ് പുതിയ പാക്കേജിംഗ് അവതരിപ്പിച്ചു. വിശദമായ ഉല്‍പ്പന്ന വിവരങ്ങളും ക്യുആര്‍ കോഡുകളും ഉള്‍പ്പെടുത്തിയതാണ് പുതിയ പാക്കേജിംഗ്. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് പുതിയ പാക്കേജിംഗ് എന്ന് കെആര്‍ബിഎല്‍ ലിമിറ്റഡ് ഇന്ത്യ ബിസിനസ് ഹെഡ് ആയുഷ് ഗുപ്ത പറഞ്ഞു. ഗുണനിലവാരത്തോടും പുതുമയോടുമുള്ള സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുകയും വിശ്വസനീയമായ ബ്രാന്‍ഡ് എന്ന നിലയിലുള്ള കമ്പനിയുടെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ പാക്കേജിംഗുമായി ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ്..! Read More »
പൂജപ്പുര സരസ്വതി മണ്ഡപത്തി നകം “കസർത്തു പീഠമോ “….?
പൂജപ്പുര :പരിപാവനമായതും, വേളിമല മുരുക സ്വാമിയുടെ പവിത്രവും അദൃശ്യവും ആയ ദൈവീക സാന്നിധ്യം കുടികൊള്ളുന്നതുമായ പൂജപ്പുര സരസ്വതി മണ്ഡപം ആസ്ഥാനം മൈതാനത്തു നടക്കാനിറങ്ങുന്നവരുടെയും, ശരീര വ്യായാമം ചെയ്യുന്നവരുടെയും “ഈറ്റില്ലം “ആയി മാറിയിരിക്കുന്നു. സരസ്വതി മണ്ഡപം ചുറ്റു വേലി സ്ഥാപിച്ചു സുരക്ഷിത മാക്കിയിട്ടുണ്ടെങ്കിലും ഇത്തരം കോപ്രായങ്ങൾക്ക് ആരാണ് അനുവാദം കൊടുക്കുന്നത് എന്നറിയില്ല . മുരുകഭഗവാന്റെ പുണ്യ വിഗ്രഹം ആഘോഷപൂർവ്വം കൊണ്ടുവന്നു കുടിയിരുത്തുന്ന പുണ്യ കൽമണ്ഡപത്തിലാണ് മലർന്നു കിടന്നുള്ള “കായിക അഭ്യാസം “. ഇത് തുടർന്നു അനുവദിക്കണമോ എന്നുള്ള ചോദ്യം
പൂജപ്പുര സരസ്വതി മണ്ഡപത്തി നകം “കസർത്തു പീഠമോ “….? Read More »
മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ
നെയ്യാറ്റിൻകര : മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ. തിരുവനന്തപുരം ജില്ലയും മറ്റുജില്ലകളിലും നിരവധി കേസിലെ പ്രതിയായ ആറാലൂംമൂട് സ്വദേശി ശാന്തി ഭൂഷൺ (42) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. 30 ഓളം കേസുകളും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ അറിയപ്പെടുന്ന പ്രതിയും കൂടിയാണ് ശാന്തി ഭൂഷൺ . ഇന്നലെ രാത്രി പത്തര കിലോ കഞ്ചാവ് കൈവശം വെച്ച് വിൽപ്പനയ്ക്കായി ആറാലൂംമൂട് പ്രദേശത്ത് എത്തിയപ്പോഴാണ് പ്രതിയെ നെയ്യാറ്റിൻകര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പോലീസ്
മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ Read More »
ഹെൽത്ത് സയൻസ്, യു എസ് എ യുടെ പ്രോഡക്റ്റ് ലോഞ്ച് 28ന്
തിരുവനന്തപുരം :- ആശുപത്രികൾ, ഡയ ഗ്നോ സ്റ്റിക്ക് ലാബുകൾ, ക്ലിനിക്കുകൾ, ഹോം കെയർ സേവന ദാതാക്കൾ എന്നിവയുടെ പ്രവർത്തന ങ്ങൾ കാര്യക്ഷമ മാക്കാൻ നൂതന സോഫ്റ്റ് വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു. 28ന് വൈകുന്നേരം 5മണിക്ക് ഹിൽറ്റൺ ഗാർഡനിൽ പ്രോഡക്റ്റ് ലോൺജിങ് നടക്കും. ധാരണാ പത്രത്തിൽ ഒപ്പ് വയ്ക്കുന്ന ചടങ്ങിൽ മന്ത്രി പി രാജീവ് മുഖ്യ അതിഥി ആയിരിക്കും. ഗോപിനാഥ് മുതുകാട്, ഡോക്ടർ പി റിജു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഗാന്ധി ഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ
ഹെൽത്ത് സയൻസ്, യു എസ് എ യുടെ പ്രോഡക്റ്റ് ലോഞ്ച് 28ന് Read More »
അനന്തപുരിഹിന്ദുമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം :ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമു ഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്തിൽ ഏപ്രിൽ 23മുതൽ 27വരെ നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം വടക്കേ കൊട്ടാര വേദ പാ0ശാലയിൽ ചെങ്കോട്ടു കോണം ശ്രീ രാമ ദാസാ ശ്രമം പ്രസിഡന്റ് ബ്രഹ്മ പാദാനാന്തസരസ്വതി ഭദ്ര ദീപം തെളിയിച്ചു,സിനിമ സീരിയൽ നടൻ എം ആർ ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സംഗീത് കുമാർ, ചെയർമാൻ ചെങ്കൽ രാജ ശേഖരൻ നായർ,
അനന്തപുരിഹിന്ദുമഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. Read More »
വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു
തിരുവനന്തപുരം: ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നതു തടഞ്ഞ വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു. മർദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന മൂന്നാം വർഷ പിജി വിദ്യാർത്ഥി വയനാട് കണിയാംപറ്റ സ്വദേശി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഡോക്ടറുടെ വലതു കരണത്തിലാണ് അടിയേറ്റത്. മൂക്കിന്റെ വലതു വശത്ത് ക്ഷതം സംഭവിച്ച് രക്തമൊഴുകുകയായിരുന്നു. വിവരമറിഞ്ഞ് മെഡിക്കൽ കോളേജ് പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. അപസ്മാരത്തെ തുടർന്ന് ചികിത്സയ്ക്കെത്തിയ വർക്കല
വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു Read More »
കെ എസ് ആർ ടി സി ബസ്സിന്റെ ഡോറിൽ ഷാൾ കുരുങ്ങി അപകടം -46കാരി ബസ്സിനടിയിൽ വീണു ബസ് കയറി മരിച്ചു
തിരുവനന്തപുരം :- പട്ടം മുറിഞ്ഞപാലം ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ്സിൽ നിന്നിറങ്ങവെ ഷാൾ കുരുങ്ങി അതെടുക്കാൻ ശ്രമിക്കവേ ബസ് മുന്നോട്ടു എടുത്തതിനെ തുടർന്നു ബസ്സിനടിയിൽ തെറിച്ചു വീണു ടയർ കയറി ഇറങ്ങി 46കാരി മരിച്ചു. കുറ്റിച്ചൽ എരുമക്കുഴി പുത്തൻ പുരക്കൽ വീട്ടിൽ ബേബി (46)ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇവർ കോസ്മോ പോലിറ്റൻ ഹോസ്പിറ്റൽ ജീവനക്കാരീ ആണ്.