ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിലെ മൂന്ന് വിദ്യാർഥികൾക്ക് ജെ ഇ ഇ മെയിൻസിൽ 99 % മുകളിൽ വിജയം.!

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ പരീക്ഷാ പരിശീലന കേന്ദ്രമായ ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിന് വീണ്ടും മികച്ച നേട്ടം. ജെ ഇ ഇ മെയിൻസ് 2025 സെഷൻ 1 പരീക്ഷയിൽ തിരുവനന്തപുരം ശാഖയിലെ മൂന്ന് വിദ്യാർഥികൾ 99 പേഴ്‌സന്റൈലിനു മുകളിലുള്ള സ്കോർ നേടിയാണ് മികച്ച പ്രകടനം കാഴ്‌ചവെച്ചത്.ജോഷ്വ ജേക്കബ് തോമസ് (99.74 പേഴ്‌സന്റൈൽ), ആര്യൻ വി നായർ (99.62), അധിക് (99.53) എന്നിവരാണ് മികച്ച നേട്ടം കൊയ്തവർ.ഫെബ്രുവരിനാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചത്.

മിക്ക വിദ്യാർഥികളും ആകാശ് ക്ലാസ്‌റൂം പ്രോഗ്രാമിന്റെ് ഭാഗമായിരുന്നു.ആകാശ് പരിശീലനം നൽകുന്ന ഐഐടി ജെഇഇ പരീക്ഷ ലോകത്തിലെ ഏറ്റവും പ്രയാസകരമായ എൻജിനിയറിംഗ് പ്രവേശന പരീക്ഷകളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.ജെഇഇ മെയിൻസ് 2025-ൽ വിദ്യാർഥികൾ നേടിയ വിജയം അഭിമാനകരമാണെന്നും അവരുടെ കഠിനാധ്വാനവും സമർപ്പണവും ഗുണമേന്മയുള്ള പരിശീലനവും ഒരുമിച്ചപ്പോൾ വലിയ വിജയങ്ങൾ സാധ്യമായതായും ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിന്റെ ചീഫ് അക്കാദമിക് ആൻറ് ബിസിനസ് ഹെഡ് ധീരജ് കുമാർ മിശ്ര പറഞ്ഞു.

മികച്ച വിദ്യാഭ്യാസം നൽകുന്നതിലും വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിലലും ആകാശ് ഏറെ മുന്നിലാണെന്നും വിജയിച്ച എല്ലാ വിദ്യാർഥികളെയും അഭിനന്ദിക്കുന്നതായും ഭാവിയിലെ പരീക്ഷകൾക്കും അവർക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *