ആറ്റുകാൽ ക്ഷേത്രം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ചികിത്സ ധനസഹായ മായ നാല്പത്തിനാലു ലക്ഷത്തി അയ്യായിരം രൂപ വിതരണം ചെയ്തു.

ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ നടത്തി വരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി 2024-25 വർഷത്തെ റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കുള്ള ചികിത്സാ ധനസഹായത്തിന്റെ രണ്ടാം ഘട്ട വിതരണം ക്ഷേത്രനടപന്തലിലെ ആ ഡിറ്റോറിയത്തിൽ നടന്നു. നാല്പത്തി നാലു ലക്ഷത്തി അയ്യായിരം രൂപ 642 രോഗികൾക്കായി വിതരണം ചെയ്തു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ്‌ ചെയർമാൻ എസ് വേണുഗോപാലിന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻ കുട്ടി ചികിത്സ ധന സഹായത്തിന്റെ വിതരണം ഉദ്ഘാടനം നടത്തി. ട്രസ്റ്റ്‌ പ്രസിഡന്റ്‌ വി ശോഭ, ചടങ്ങിന് സ്വാഗതം ആശംസകൾ നേർന്നു. സാമൂഹിക ക്ഷേമ കമ്മിറ്റി കൺവീനർ ജെ രാജലക്ഷ്മി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആശംസകൾ അർപ്പിച്ചു ആറ്റുകാൽ വാർഡ് കൗൺ സിലർ ആർ ഉണ്ണികൃഷ്ണൻ നായർ, ശ്രീ ചിത്ര മെഡിക്കൽ സെന്റർ കാർഡിയോ വസ്ക്കുലർ ആൻഡ് തൊറാ സിക് സർജറി മേധാവി ഡോക്ടർ വിവേക് വി പിള്ള, ട്രസ്റ്റ്‌ ട്രഷറർ എം ഗീതകുമാരി, ട്രസ്റ്റ്‌ വൈസ് പ്രസിഡന്റ്‌ പി കെ കൃഷ്ണൻ നായർ, ട്രസ്റ്റ്‌ ജോയിന്റ് സെക്രട്ടറി എ എസ് അനുമോദ് തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ട്രസ്റ്റ്‌ സെക്രട്ടറി കെ ശരത് കുമാർ ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു സംസാരിച്ചു. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ്‌ 2024-25സാമ്പത്തിക വർഷത്തിൽ സാമൂഹിക ക്ഷേമ പ്രവർത്തങ്ങൾക്കായി ഒരു കോടി പത്തു ലക്ഷം രൂപയാണ് ബഡ്‌ജറ്റിൽ വക കൊള്ളിച്ചിട്ടുള്ളത്.

12:39

Leave a Comment

Your email address will not be published. Required fields are marked *