കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേരയോട് സാ ദൃശ്യം ഉള്ള വ്യാജ ബ്രാണ്ടുകൾ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് -ചെയർമാൻ

തിരുവനന്തപുരം:- കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേര ബ്രാണ്ടിനോട് സദൃശ്യം ഉള്ള വ്യാജ എണ്ണ ബ്രാണ്ടുകൾ വിപണിയിൽ ഉണ്ടെന്നും അവ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് എന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി. കേരഫെഡ് ബി ഐ എസ് സ്റ്റാൻഡേർഡ് ഉറപ്പു വരുത്തി മാത്രമാണ് കേരഫെഡ് വെളിച്ചെണ്ണ എന്ന് ചെയർമാൻ പറഞ്ഞു. കൊപ്ര സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു നിരവധി ഇടപെടലുകൾ കേരഫെഡ് നടത്തുന്നതായി ചെയർമാൻ പറഞ്ഞു. വ്യാജ എണ്ണ ഉത്പാദനം, വിപണനം എന്നിവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. പത്ര സമ്മേളനത്തിൽ വൈസ് ചെയർമാൻ കെ ശ്രീധരൻ, എം ഡി സാജു സുരേന്ദ്രൻ, മാർക്കറ്റിംഗ് മാനേജർ അരവിന്ദ് ആർ, അസിസ്റ്റന്റ് മാനേജർ രതീഷ് ജെ ആർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *