തത്തിയൂർ, അരുവിക്കര, ചരിത്രപ്രസിദ്ധമായ ശ്രീ യക്ഷി അമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു.

തിരുവനന്തപുരം : തിരുവനന്തപുരത്തെ തത്തിയൂർ, അരുവിക്കര, ചരിത്രപ്രസിദ്ധമായ ശ്രീ യക്ഷി അമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു. ജനുവരി 26ന് മാരായമുട്ടം ശ്രീ നീലകേശി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തിരുവിഗ്രഹ ഘോഷയാത്ര ചെങ്കൽ മഹേശ്വരം ശിവപാർവ്വതി ക്ഷേത്രം മഠാധിപതി മഹേശ്വരാനന്ദ സരസ്വതി സ്വാമി ഭദ്രദീപം കൊളുത്തി ആരംഭിച്ച ചടങ്ങ് കൊടുങ്ങല്ലൂർ ഭഗവതി സംഘം കോമരങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും നാദസ്വരത്തിന്റെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

ഫെബ്രുവരി 2ന് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ രാമചന്ദ്രൻ പോറ്റി വേണുഗോപാൽ അവർകളുടെ മുഖ്യ കാർമികത്വത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ സംപൂജ്യ ശ്രീ ശിവ ചന്ദ്രശേഖര ഭാരതി (ശൃംഗേരി പരമ്പര) ദക്ഷിണാമൂർത്തി ആശ്രമം, ആന്ധ്രാപ്രദേശ്,കവടിയാർ കൊട്ടാരം പൂയം തിരുനാൾ ഗൗരി പാർവതി ഭായ് തമ്പുരാട്ടി, കിളിമാനൂർ കൊട്ടാരം രാമവർമ്മ തമ്പുരാൻ, പ്രശസ്ത സിനിമ സീരിയൽ താരം ശ്രീമതി മല്ലിക സുകുമാരൻ, ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ എം ഗോപാൽ, പ്രമുഖ സിനിമ സീരിയൽ താരവും എഴുത്തുകാരനും സംഗീതസംവിധായകനുമായ ആര്യനാട് സുഗതൻ, പ്രശസ്ത ഗായിക സംഗീത സംവിധായിക സരിതാറാം, നെയ്യാറ്റിൻകര ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് S ഷാജി സാമൂഹ്യ പ്രവർത്തകനായ മഞ്ചവിളാകം കാർത്തികേയൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *