പുതിയ പാക്കേജിംഗുമായി ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ്..!

കൊച്ചി: ഭക്ഷ്യവ്യവസായ രംഗത്തെ മുന്‍നിരക്കാരായ കെആര്‍ബിഎല്‍ ലിമിറ്റഡിന്റെ ഉത്പന്നമായ ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ് പുതിയ പാക്കേജിംഗ് അവതരിപ്പിച്ചു. വിശദമായ ഉല്‍പ്പന്ന വിവരങ്ങളും ക്യുആര്‍ കോഡുകളും ഉള്‍പ്പെടുത്തിയതാണ് പുതിയ പാക്കേജിംഗ്. ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിനുള്ള ദൗത്യത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് പുതിയ പാക്കേജിംഗ് എന്ന് കെആര്‍ബിഎല്‍ ലിമിറ്റഡ് ഇന്ത്യ ബിസിനസ് ഹെഡ് ആയുഷ് ഗുപ്ത പറഞ്ഞു. ഗുണനിലവാരത്തോടും പുതുമയോടുമുള്ള സമര്‍പ്പണത്തെ പ്രതിഫലിപ്പിക്കുകയും വിശ്വസനീയമായ ബ്രാന്‍ഡ് എന്ന നിലയിലുള്ള കമ്പനിയുടെ പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *