സേഫ് ജേർണി” എന്ന പദ്ധതിയുമായി ഫെഫ്‌ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ- ജനുവരി 15 മുതൽ

തിരുവനന്തപുരം : മലയാള ടെലിവിഷൻ മേഖലയിൽ ഫെഫ്‌ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ (FEFKA MDTV) – നിൽ അംഗങ്ങളായ മുഴുവൻ ഡ്രൈവർമാരുടെ വാഹനങ്ങളിലും സ്ത്രീസൗഹൃദവും, സുരക്ഷയും ഉറപ്പാക്കുന്നതിനു വേണ്ടി “സേഫ് ജേർണി” എന്ന പദ്ധതി 2025 ജനുവരി 15 മുതൽ നടപ്പിലാക്കുകയാണ്. അംഗങ്ങളുടെ എല്ലാ വാഹനത്തിലും ഒരു സ്കാനർ ഉണ്ടാകും. യാത്ര ചെയ്യുന്ന അവസരത്തിൽ എന്തെങ്കിലും വിഷമത ഉണ്ടാവുകയാണെങ്കിൽ QR കോഡ് സ്‌കാൻ ചെയ്‌താൽ അപ്പൊൾ തന്നെ MDTV യുടെ അലർട്ട് നമ്പറിൽ വിവരം എത്തുകയും, അതിൽ തന്നെ പരാതിയോ മറ്റ് വിവരങ്ങളോ രേഖപ്പെടുത്തുവാനും കഴിയും. സ്‌കാൻ ചെയ്യുമ്പോൾത്തന്നെ ഡ്രൈവറുടെ എല്ലാ വിവരവും അറിയാൻ കഴിയുകയും, പെട്ടെന്ന് തന്നെ ആവശ്യമായ നടപടി എടുക്കുവാനും, വേണ്ട സഹായങ്ങൾ എത്തിക്കുവാനും കഴിയുന്ന തരത്തിലാണ് സ്ത്രീ സൗഹൃദമായ ഈ പദ്ധതി വിഭാവനം ചെയ്യുന്നത് എന്ന് പത്ര സമ്മേളത്തിൽ ഫെഫ്‌ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ ദിനേശ് പണിക്കർ, ഭാഗ്യലക്ഷ്മി, സോഹൻലാൽ, ഉമ നായർ, വർക്കിംഗ്‌ സെക്രട്ടറി ശ്രീജിത്ത്‌ പാലേരി എന്നിവർ പത്രസമ്മേളത്തിൽ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *